ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാകുന്ന വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വേഷമിടുന്നു. വില്ലനായാണ് ഫഹദ് ഫാസില്‍ വേഷമിടുന്നതെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴുള്ള താരങ്ങളില്‍ ഫഹദാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫഹദിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും കമല്‍ വെളിപ്പെടുത്തിയിരുന്നു. 

കമല്‍ ഹാസന്റെ 232-ാം ചിത്രമാണ് ഇത്‌. സൂപ്പര്‍ ഹിറ്റായ കൈദിക്കും വിജയ് ചിത്രം  മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. 

Content Highlights: Kamal Haasan to act with Fahadh Faasil in Lokesh Kanakaraj Movie