ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന് കോവിഡ്. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ആരോഗ്യവാനായിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

SRM Medical Bullettin

അമേരിക്കയില്‍ നിന്ന് മടങ്ങവേ ചെറിയ ചുമയുണ്ടായിരുന്നതായി കമല്‍ഹാസന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടതിനേ തുടര്‍ന്ന് ആശുപത്രിയില്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞിട്ടില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു.

ഈ മാസം ഏഴാം തീയതിയാണ് അദ്ദേഹത്തിന് 67 വയസ് തികഞ്ഞത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം, ശങ്കറിന്റെ ഇന്ത്യന്‍ -2 എന്നിവയാണ് കമല്‍ഹാസന്റേതായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights: Kamal Haasan tested covid positive, Kamal Haasan New Movies, Kamal Haasan Health