സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ബുക്‌സ് സാംസ്കാരികകേന്ദ്രം മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ഉദ്ഘാടനംചെയ്യുന്നു
ചെന്നൈ: രാഷ്ട്രീയത്തിൽ തന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ജാതിയ്ക്കെതിരേയാണ് പോരാടിവരുന്നത്. ഇത് ഇപ്പോൾ തുടങ്ങിയതല്ല. 21 വയസ്സ് മുതൽ ജാതിക്കെതിരേ പോരാടുകയാണെന്നും കമൽ പറഞ്ഞു.
സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നീലം ബുക്സ് സാംസ്കാരികകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചക്രത്തിന്റെ കണ്ടുപിടിത്തത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ദൈവമെന്ന് കമൽ പറഞ്ഞു. നമ്മൾ സൃഷ്ടിച്ച എന്തെങ്കിലും നമ്മളെത്തന്നെ ആക്രമിച്ചാൽ അംഗീകരിക്കാൻ സാധിക്കില്ലെന്നും മതത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കമൽ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായ നിലപാടുകളിൽ വ്യത്യാസമില്ലെന്നും കമൽ പറഞ്ഞു.
Content Highlights: kamal haasan says he fights against caste system
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..