കമല്‍ ഹാസനെ കേരളത്തിലേക്ക് വരവേല്‍ക്കാന്‍ ഫഹദ് ഫാസില്‍


Vikram Movie

തെന്നിത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്റെ വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസന്‍ കേരളത്തിലെത്തുന്നു. മെയ് 27നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളില്‍ ആണ് പരിപാടി നടക്കുന്നത്. കമലിനെ കേരളത്തിലേക്ക് വരവേറ്റ് നടന്‍ ഫഹദ് ഫാസിലും ചടങ്ങില്‍ പങ്കെടുക്കും.

ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തില്‍ വിക്രം വിതരണത്തിനെത്തിക്കുന്നത്. തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കമല്‍ഹാസന്‍ എത്തുമ്പോള്‍, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്, മറ്റു താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും.

താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയില്‍ സൂര്യയുടെ സാന്നിദ്ധ്യം കൂടി എത്തിയ ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങള്‍ ഉള്ള ചിത്രത്തിന്റെ ട്രൈലെര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മാസ്സ് എന്റെര്‍റ്റൈനെര്‍ എന്നുള്ള വിലയിരുത്തല്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു. രണ്ടേ മുക്കാല്‍ കോടിയിലധികം കാഴ്ചക്കാരുമായി വിക്രം ട്രൈലെര്‍, ജൂണ്‍ 3 നു വിക്രം തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിക്കുമെന്നു ഉറപ്പു നല്‍കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Content Highlights: Kamal Haasan, Lokesh Kanakaraj come to Kochi, Vikram Movie, Fadhadh Faasil, Vijay sethupathi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented