വിക്രം സിനിമയിൽ കമൽ ഹാസൻ | ഫോട്ടോ: https://youtu.be/OKBMCL-frPU
കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകൻ കമൽ ഹാസന്റെ പുത്തൻ ചിത്രം വിക്രമിന്റെ ട്രെയിലറെത്തി. മാസ് സംഭാഷണങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ട്രെയിലർ. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, ആൻഡ്രിയ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.
സൂര്യ ചിത്രത്തിൽ സസ്പെൻസ് നിറഞ്ഞ വേഷത്തിലെത്തുന്നുണ്ട്. ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം രാജ്കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് സംഗീത സംവിധാനവും അൻപറിവ് സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ഒരു കോടിയോളം കാഴ്ചക്കാരുമായി ട്രെയിലർ ഇതിനോടകം യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു.
സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഫ്ലാഷ് ബാക് കഥയ്ക്കായി കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ.
സംഗീതം -അനിരുദ്ധ് രവിചന്ദർ. എഡിറ്റിംഗ് -ഫിലോമിൻ രാജ്. കലാസംവിധാനം -എൻ സതീഷ് കുമാർ, വസ്ത്രാലങ്കാരം -പല്ലവി സിംഗ്, വി സായ്, കവിത ജെ. മേക്കപ്പ് -ശശി കുമാർ. നൃത്തസംവിധാനം -സാൻഡി. ശബ്ദ സങ്കലനം -കണ്ണൻ ഗൺപത്. പബ്ലിസിറ്റി ഡിസൈനർ -ഗോപി പ്രസന്ന. സൗണ്ട് ഡിസൈനിംഗ് -സിങ്ക് സിനിമ. വിഎഫ്എക്സ് -യൂണിഫൈ മീഡിയ. പ്രൊഡക്ഷൻ കൺട്രോളർ -എം സെന്തിൽ. അസോസിയേറ്റ് ഡയറക്ടേഴ്സ് -മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്ണൻ, സത്യ, വെങ്കി, വിഷ്ണു ഇടവൻ, മദ്രാസ് ലോഗി വിഘ്നേഷ്. പി ആർ ഓ പ്രതീഷ് ശേഖർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..