ഏജന്റ് ടീന, വിക്രം, സന്തനം, അമർ; വിക്രമിനെ അൻപറിവ് സ്റ്റണ്ട് ചിത്രം എന്നുപറയാൻ കാരണമുണ്ടെന്ന് ലോകേഷ്


കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് അൻപറിവ് വിക്രമിന്റെ സംഘട്ടനരം​ഗങ്ങളുടെ 'ബിഹൈൻഡ് ദ സീൻ' പങ്കുവെച്ചത്

അൻപറിവ് സഹോദരന്മാർ സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലും ഓ.ടി.ടിയിലും ഒരുപോലെ പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയാണ്. സിനിമയിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം സംഘട്ടനരം​ഗങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇരട്ട സഹോദരന്മാരായ അൻപ്-അറിവ് ടീമാണ് വിക്രമിനുവേണ്ടി ആക്ഷൻ രം​ഗങ്ങളൊരുക്കിയത്. സംഘട്ടനരം​ഗങ്ങളുടെ ചിത്രീകരണദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അൻപറിവ്.

കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് അൻപറിവ് വിക്രമിന്റെ സംഘട്ടനരം​ഗങ്ങളുടെ 'ബിഹൈൻഡ് ദ സീൻ' പങ്കുവെച്ചത്. കമൽ സാറിനുവേണ്ടി ആക്ഷൻ കോറിയോ​ഗ്രഫി ചെയ്യാൻ സാധിച്ചത് അപൂർവങ്ങളിൽ അപൂർവമായ അനുഭവമായിരുന്നെന്നാണ് ഇരട്ട സംഘട്ടനസംവിധായകർ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിക്രം സിനിമ എന്നെന്നേക്കുമായുള്ള ആനന്ദമാണെന്നും അവർ എഴുതി.

വീഡിയോയുടെ അവസാനം ആൻ അൻപറിവ് സ്റ്റണ്ട് എന്ന് എഴുതിക്കാണിക്കുന്നുണ്ട്. ഇതിന് കാരണമുണ്ടെന്നാണ് വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് സംവിധായകൻ ലോകേഷ് കുറിച്ചത്. ഈ സിനിമയ്ക്കുവേണ്ടി അവരെടുത്ത അധ്വാനമാണ് വീഡിയോയിൽ ഇങ്ങനെയൊരു വാചകം എഴുതിക്കാണിക്കാൻ കാരണം എന്നാണ് ലോകേഷ് പറഞ്ഞത്.

വിജയ് സേതുപതിയുടെ ഇൻട്രോ, ഇന്റർവെൽ ഫൈറ്റ്, ക്ലൈമാക്സ് ഫൈറ്റ്, കാണികൾക്ക് സർപ്രൈസായ ഏജന്റ് ടീനയുടെ പ്രകടനം തുടങ്ങി സിനിമയിലെ ചെറുതും വലുതുമായ എല്ലാ സംഘട്ടനരം​ഗങ്ങളുടേയും പിന്നണിക്കാഴ്ചകൾ വീഡിയോയിലുണ്ട്. 410 കോടിയിലേറെയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷൻ.

Content Highlights: kamal haasan, lokesh kanagaraj, vikram stunts making video out, anbariv

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented