ഹിന്ദിവിരുദ്ധപ്രതിഷേധം ശക്തം; കമൽഹാസനും രംഗത്ത്


കമൽഹാസൻ| Photo: ANI

ചെന്നൈ: ഡി.എം.കെ.യ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയപാർട്ടികളും ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരേ പ്രതിഷേധിച്ചു. എൻ.ഡി.എ. സഖ്യകക്ഷിയും പ്രധാന പ്രതിപക്ഷവുമായ എ.ഐ.എ.ഡി.എം.കെ.യും കേന്ദ്രസർക്കാരിനെതിരേ രംഗത്തുവന്നു. മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ഹിന്ദിവിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ്, എം.ഡി.എം.കെ., പി.എം.കെ. തുടങ്ങിയ പാർട്ടികളും പ്രതിഷേധിച്ചു.

ജോലികൾക്കും വിദ്യാഭ്യാസത്തിനും ഹിന്ദിപ്രാവീണ്യം നിർബന്ധമാക്കണമെന്ന ഔദ്യോഗികഭാഷ പാർലമെന്റ് സമിതിയുടെ ശുപാർശയെത്തുടർന്നാണ് തമിഴ്‌നാട്ടിൽ ഹിന്ദിവിരുദ്ധപ്രതിഷേധം ഉയർന്നത്.



ഒരിക്കൽക്കൂടി ഭാഷാസമരത്തിന് നിർബന്ധിക്കരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിന് അടിതെറ്റിയതെന്ന് ബി.ജെ.പി. മനസ്സിലാക്കണമെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ പറഞ്ഞു. തമിഴ്‌നാട്ടിൽ ഹിന്ദിക്ക് ഒരു പ്രസക്തിയുമില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

നാട്ടിലെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻകഴിയാത്ത കേന്ദ്രസർക്കാർ രാജ്യത്ത് ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ ആരോപിച്ചു. അവശ്യസാധനങ്ങളുടെ വിലവർധന, സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഭാഷ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കുന്നതെന്നും കമൽ പറഞ്ഞു.

ഹിന്ദി അടിച്ചേൽപ്പിക്കൽ നടപടികളിൽനിന്ന് പിൻമാറണമെന്ന് പി.എം.കെ. നേതാവ് അൻപുമണി രാമദാസും ആവശ്യപ്പെട്ടു. എം.ഡി.എം.കെ. നേതാവ് വൈകോയും കേന്ദ്രത്തിനെതിരേ രംഗത്തെത്തി.

കോൺഗ്രസ് ഒരുഭാഷയ്ക്കും എതിരല്ലെന്നും എന്നാൽ, ഭാഷ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുമെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്. അഴഗിരി പറഞ്ഞു.

Content Highlights: kamal haasan joins Hindi language row, against Hindi imposition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented