ഋഷഭ് ഷെട്ടി, ഋഷഭ് പങ്ക് വച്ച കത്ത്, കമൽ ഹാസ്സൻ | Photo:www.instagram.com/hombalefilms/, AFP
2022-ല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും വലിയ വിജയം നേടിയ ചിത്രമായിരുന്നു കാന്താര. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം കുറഞ്ഞ ബജറ്റില്‍ വന്ന് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ചിത്രത്തിനെ പുകഴ്ത്തി കമല്‍ ഹാസന് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരിക്കുകയാണ് റിഷബ്.
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം. എല്ലാം അപ്രതീക്ഷിതമായിരുന്നു. വിലയേറിയ സമ്മാനത്തിന് ഒരുപാട് നന്ദിയുണ്ടെന്നും റിഷബ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
'കാന്താര പോലൊരു ചിത്രം എക്കാലവും മനസില്‍ തങ്ങി നില്ക്കും, മനസിനെ കൂടുതൽ ഉന്മേഷഭരിതമാക്കും. ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എങ്കിലും ഈശ്വരസാന്നിധ്യം അനിവാര്യമാണെന്ന് ഞാന്‍ ഗ്രഹിക്കുന്നു.' കമല്‍ ഹാസന് കത്തില്‍ പറയുന്നു. മിക്ക ഐതിഹ്യങ്ങളിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്ര സഹാനുഭൂതി ഈശ്വരൻമാരിലുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കമല്‍ അഭിപ്രായപ്പെട്ടു. 'സ്ത്രീകൾക്ക് മേധാവിത്വം കൽപിക്കുന്ന ദ്രാവിഡസമൂഹമാണ് നമ്മുടേത്. കാന്താരയുടെ അവസാനഭാഗത്ത് പൗരുഷ സവിശേഷതകൾക്കുപരിയായി ദൈവം ഒരു അമ്മയെ പോലെ പെരുമാറുന്നു',കമല്‍ കൂട്ടിച്ചേര്‍ത്തു.
റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.
ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിഷബ് ഷെട്ടിയ്ക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Kamal Haasan,Kanthara, Kanthara 2, Kanthara Collection, Rishab Shetty, Hombale Films
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..