വരുംതലമുറയേയും പ്രചോദിപ്പിക്കുന്ന മാസ്റ്ററാണ് നിങ്ങൾ; മണിരത്നത്തിന് പിറന്നാളാശംസിച്ച് കമൽഹാസൻ


1 min read
Read later
Print
Share

കമൽ ഹാസൻ നായകനാവുന്ന കമൽഹാസൻ 234 ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം. 36 വർഷങ്ങൾക്കുശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണിത്.

മണിരത്നവും കമൽ ഹാസനും | ഫോട്ടോ: twitter.com/ikamalhaasan

റുപത്തേഴാം പിറന്നാളാഘോഷിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയസംവിധായകൻ മണിരത്നം. ചലച്ചിത്രരം​ഗത്തുനിന്നും നിരവധി പേരാണ് സംവിധായകന് പിറന്നാളാശംസകളുമായെത്തിയത്. അക്കൂട്ടത്തിൽ ഉലകനായകൻ കമൽ ഹാസൻ പിറന്നാളാശംസകൾ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്.

ഒരാൾ അയാൾക്ക് ചുറ്റും സൃഷ്ടിക്കുന്ന സന്തോഷം കൊണ്ട് ജീവിതത്തെ കണക്കാക്കുകയാണെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള സുഹൃത്തുക്കളാണ് പ്രായം കണക്കാക്കുന്നതെങ്കിൽ, എന്റെ പ്രിയപ്പെട്ട മണിരത്നം നിങ്ങൾ ഇന്ന് കൂടുതൽ പ്രായമുള്ള ഒരു മനുഷ്യനാകാൻ പോകുന്നുവെന്ന് കമൽ ട്വീറ്റ് ചെയ്തു. തന്റെ കലയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ച ഇന്ത്യൻ സിനിമയിലെ ഒരു കാരണവരെന്നും സംഭാഷണങ്ങളെ മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയ ഒരാളെന്നും കമൽ മണിരത്നത്തെ വിശേഷിപ്പിച്ചു.

"നിരന്തരമായി പഠിച്ചുകൊണ്ട് വെല്ലുവിളിയുടെ തോത് ശ്രദ്ധിക്കാതെ നിങ്ങൾ സിനിമയുടെ അതിരുകൾ നിരന്തരം ഭേദിച്ചു. ഇന്ന് നിങ്ങൾ അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന ഒരു മാസ്റ്ററാണ്. അവരിലൂടെ നിങ്ങളുടെ പൈതൃകം ശാശ്വതമായി പ്രതിഫലിക്കും. നായകൻ മുതൽ കമൽഹാസൻ 234 വരെയുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര എനിക്ക് വ്യക്തിപരമായി ഒരു ബഹുമതിയാണ്." കമൽഹാസൻ കൂട്ടിച്ചേർത്തു.

2 ഭാ​ഗങ്ങളിലായിറങ്ങിയ പൊന്നിയിൻ സെൽവൻ ആണ് മണിരത്നം സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രങ്ങൾ. കമൽ ഹാസൻ നായകനാവുന്ന കമൽഹാസൻ 234 ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം. 36 വർഷങ്ങൾക്കുശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണിത്.

Content Highlights: kamal haasan birthday wish to director maniratnam. kh234

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay antony

1 min

മകൾക്കൊപ്പം ഞാനും മരിച്ചു, മതമോ ജാതിയോ പകയോ ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി - വിജയ് ആന്റണി

Sep 22, 2023


Suresh Gopi

1 min

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും; പ്രതിഷേധമറിയിച്ച് വിദ്യാർഥി യൂണിയൻ

Sep 22, 2023


shan rahman, sathyajith

2 min

ക്രെഡിറ്റ് സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ കയര്‍ത്തു; ഷാൻ റഹ്മാനെതിരേ സം​ഗീത സംവിധായകൻ

Sep 22, 2023


Most Commented