ന്റെ സമൂഹ്യ പ്രതിബദ്ധത തെളിയിക്കാന്‍ ആമീര്‍ ഖാന്റെ 'സത്യമേവ ജയതേ' പോലൊരു ഷോ ചെയ്യേണ്ട കാര്യമില്ലെന്ന് കമല്‍ ഹാസന്‍. ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായുരുന്നു കമല്‍ ഹാസന്‍. 

കമലിനെപ്പോലുള്ള താരങ്ങള്‍ ബിഗ് ബോസ് അവതാരകരായെത്തുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെ സംബന്ധിച്ച് മാധ്യമങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

സത്യമേവ ജയതേ എന്ന പരിപാടി അവതരിപ്പിച്ചിരുന്ന വ്യക്തിയേക്കാള്‍ സാമൂഹ്യ പ്രതിബദ്ധത എനിക്കുണ്ട്. എനിക്ക് ഞാനായാല്‍ മതി. അല്ലാതെ ആര്‍ക്കു മുന്‍പിലും ഒന്നും തെളിയിക്കാനില്ല- കമല്‍ പറഞ്ഞു.

യു എസ് ടിവി സീരീസ്  ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ഒരു വീടിനുള്ളില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തില്‍ മത്സരാര്‍ത്ഥികള്‍ ജീവിക്കുന്ന റിയാലിറ്റി ഷോയാണിത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെയായിരിക്കും സാധാരണ മത്സരാര്‍ത്ഥികളായി തെരഞ്ഞെടുക്കാറ്.