പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍ വരച്ച്‌ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി കമല്‍ഹാസന്‍.

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍ര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് തുടങ്ങിയ ഒട്ടനവധി അംഗീകാരങ്ങളാണ് ഈ പെണ്‍കുട്ടിയെ തേടിയെത്തിരിക്കുന്നത്. വേഡ് ആര്‍ട്ടിലൂടെ കമലിന്റെ ചിത്രം ഒരുക്കിയതിനും നേഹയെ അംഗീകാരങ്ങള്‍ തേടിയെത്തി. 

ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്‍പര്യമുണ്ടായിരുന്ന നേഹ ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനാണ് വരയിലേക്ക് കടന്നത്. പിന്നീട്  പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും ഒട്ടനവധി ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

Content Highlights: Kamal Haasan appreciates Neha Fathima from Kozhikode, Leaf art, pencil art, international, India, Asia, Book of records