ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ കോവിഡ് മുക്തനായ വിവരം പുറത്ത് വിട്ട് ആശുപത്രി അധികൃതര്‍.  അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.

കമല്‍ ഹാസന്‍ പൂര്‍ണമായും കോവിഡ് മുക്തമായി. ഡിസംബര്‍ 3 വരെ സമ്പര്‍ക്കവിലക്കില്‍ കഴിയാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 4 മുതല്‍ അദ്ദേഹത്തിന് ദൈനംദിന ജോലികളിലേക്ക് പ്രവേശിക്കാനാകും- ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Kamal Haasan actor Recovered from Covid 19 Says Hospital