ടന്‍ സല്‍മാന്‍ ഖാനെതിരേ ഭീഷണിയുമായി ബോളിവുഡ് സിനിമാനിരൂപകനും നടനുമായ കമാല്‍ ആര്‍. ഖാന്‍. സല്‍മാനെ നശിപ്പിക്കുമെന്നും കരിയര്‍ ഇല്ലാതാക്കുമെന്നും ഒടുവില്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭയം തേടേണ്ടിവരുമെന്നും കെ.ആര്‍.കെ. പറയുന്നു.

കമാല്‍ ആര്‍. ഖാനെതിരേ സല്‍മാന്‍ മാനനഷ്ടക്കേസ് നല്‍കിയതാണ് പ്രകോപനത്തിന് കാരണം. ഈയിടെ റിലീസ് ചെയ്ത രാധെ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിന് കെ.ആര്‍.കെ. മോശം റിവ്യുവാണ് നല്‍കിയത്. നിരൂപണത്തിന് പുറമേ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയതിനാണ്‌ സല്‍മാന്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ കെ.ആര്‍.കെ. പ്രതികരണവുമായി രംഗത്തെത്തി. തന്നോട് നിര്‍മാതാക്കാളോ നടന്‍മാരോ ആവശ്യപ്പെട്ടാല്‍ താന്‍ ഒരിക്കലും അവരുടെ സിനിമ നിരൂപണം ചെയ്യില്ല. കേസ് സൂചിപ്പിക്കുന്നത് ആളുകള്‍ ഭയപ്പെടുന്നു എന്നതിന് തെളിവാണെന്നെന്നും കെ.ആര്‍.കെ. അവകാശപ്പെട്ടു. 

വിവാദപരമായ പ്രസ്താവനകളിലൂടെ എല്ലായ്പ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെ.ആര്‍.കെ. മോഹന്‍ലാലിനെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മലയാളികള്‍ക്കിടയിലും വലിയ ചര്‍ച്ചയായിരുന്നു.

Content Highlights: Kamaal R Khan calls Salman Khan gunda threatens to destroy his career