ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് പരാതി; കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍


കമാൽ ഖാൻ | ഫോട്ടോ: പി.ടി.ഐ

മുംബൈ: നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ അറസറ്റില്‍. മുംബൈ വെര്‍സോവ പോലീസാണ് കെ.ആര്‍.കെ എന്നറിയപ്പെടുന്ന കമാല്‍ ആര്‍ ഖാനെ അറസ്റ്റ് ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. 2021 ലാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും. യുവനടിയും മോഡലും ഫിറ്റ്‌നസ് പരിശീലകയുമായ യുവതിയാണ് പരാതിക്കാരി.

കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മറ്റൊരു കേസില്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അന്തരിച്ച നടന്‍മാരായ ഋഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഈ കേസ്.

യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിച്ചുവെന്നുമായിരുന്നു ആരോപണം. ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ കെആര്‍കെയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നിവര്‍ ഇന്ത്യയുടെ അഭിമാനമാണ്. എന്നാല്‍ കെ.ആര്‍.കെ ഇവരെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തി. കെ.ആര്‍.കെ രാജ്യത്ത് ഇല്ലെങ്കില്‍ അയാളെ മടക്കികൊണ്ടുവരാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.


Content Highlights: Kamaal R Khan arrested for sexual assault case controversial tweet Rishi Kapoor Irrfan Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented