സംവിധായകന്‍ പ്രിയദര്‍ന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി തന്റെ ആദ്യചിത്രം ഹിറ്റായതിന്റെ സന്തോഷത്തിലാണ്. വിക്രം കെ കുമാര്‍ സംവിധാനം ചെയ്ത ഒരു ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി വെള്ളിത്തിരയില്‍ എത്തിയത്. അഖില്‍ അകിനേനിയാണ് ചിത്രത്തിലെ നായകന്‍.
 
അച്ഛന്റെയും അമ്മയുടെയും നല്‍കുന്ന പിന്തുണയാണ് തനിക്ക് പ്രചോദനമെന്ന് കല്യാണി പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നത്.
 
അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തില്‍ കല്യാണിയ്ക്ക് ദു:ഖമുണ്ടോ എന്നതായിരുന്നു ഒരു ചോദ്യം. ഇതിന് കല്യാണി പ്രതികരിച്ചതിങ്ങനെ.
 
എനിക്ക് ഇപ്പോള്‍ വേണ്ടത് മാതാപിതാക്കളുടെ പിന്തുണയാണ്. അതെനിക്ക് ലഭിക്കുന്നു. അച്ഛനും അമ്മയ്ക്കും എന്നോട് ഒരുപാട് സ്നേഹമുണ്ട്, കരുതലുണ്ട്. അവരെ മാതാപിതാക്കളെ ലഭിച്ചത് ഞാന്‍ ഭാഗ്യമായി കരുതുന്നു. സിനിമയുടെ പ്രമോഷന് അവരുടെ സാന്നിധ്യം ഉണ്ടാകും. എന്റെ സിനിമ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും കാണിച്ചു കൊടുക്കുന്നത്. അവരില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇതുവരെ നഷ്ടമായെന്ന് തോന്നുന്നില്ല. അവര്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രമായാണ്. എന്നിൽ അത്രമാത്രം വിശ്വാസമുണ്ട്. അവര്‍ സെറ്റില്‍ വരാറില്ല. മാത്രമല്ല സിനിമയില്‍ ഇടപെടാറുമില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്നാണ് ഞാന്‍ സിനിമ കണ്ടത്- കല്യാണി പറഞ്ഞു.
 
Content Highlights: kalyani priyadarshan talks about parents, Kalyani Priyadarshan, Priyadarshan, Lissy Lakshmi