ടൈറ്റിൽ റോളിൽ കല്യാണി, 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ അനൗൺസ്മെന്റുമായി ദുൽഖർ


മനു സി കുമാർ  സംവിധാനം ചെയ്യുന്ന ചിത്രത്തിനെ  വാക്കുകൾ കൊണ്ടൊരു പുത്തൻ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുൽഖർ അനൗൺസ്‌മെന്റ് നിർത്തുന്നത്. 

കല്യാണി പ്രിയദർശൻ | ഫോട്ടോ: www.facebook.com/Kalyanipriyadarsan

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.

ഗർജ്ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങൾ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഇല്ലാതെ, സൈക്കോ പാത്തുകൾ രക്തം കൊണ്ട് കളം വരയ്ക്കുന്ന പടയൊരുക്കങ്ങൾ ഇല്ലാതെ നെഞ്ചിൽ നിന്നെടുത്ത വാക്കുകൾ വാക്കുകൾ എന്ന ദുൽഖർ സൽമാന്റെ ശബ്ദത്തിലൂടെയാണ് കല്യാണി പ്രിയദർശന്റെ പുതിയ ചിത്രത്തിന്റെ തുടക്കം. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ വാക്കുകൾ കൊണ്ടൊരു പുത്തൻ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുൽഖർ അനൗൺസ്‌മെന്റ് നിർത്തുന്നത്.

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹെഷാം അബ്ദുൽ വഹാബാണ് സം​ഗീത സംവിധാനം. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം -സന്താന കൃഷ്‌ണൻ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്‌ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രഞ്ജിത് നായർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഓ -പ്രതീഷ് ശേഖർ.

Content Highlights: Sesham Mike-Il Fathima Announcement, Kalyani Priyadarshan New Movie, Dulquer Salmaan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented