ദുല്‍ഖറിനെ നായകനാക്കി രാം കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് വാന്‍. ചിത്രത്തിലെ നായികയാവാന്‍ നസ്രിയ നസീം, ജനീലിയ എന്നിവരെപ്പോലെ കുസൃതിയും ചുറുചുറുക്കുമുള്ള നടിമാര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍. ഒടുവില്‍ കല്യാണി പ്രിയദര്‍ശനാണ് നറുക്ക് വീണിരിക്കുന്നതെന്ന് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടെയും മകളാണ് കല്യാണി. മൂന്ന് നായികമാരുള്ള ചിത്രത്തില്‍ ഒരു നായിക കല്യാണിയാണ്. 

കൃതി ഖര്‍ബന്ധയാണ് ചിത്രത്തിലെ മറ്റൊരു നായിക. തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ അഭിനയിക്കുമെന്നും വാര്‍ത്തകളുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ പല വേഷങ്ങളില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെനന്യ ഫിലിംസിന്റെ ബാനറില്‍ ജെ സെല്‍വകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്. ദീനദയാലന്‍ ആണ് ചിത്രത്തിനു വേണ്ടി ഈണമിടുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, ചണ്ഡീഗഢ്, നൈനിത്താള്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കും.

vaan

Content Highlights : Kalyani Priyadarshan acts as Dulquer's heroine in tamil film Vaan, Kalyani Priyadarshan, Dulquer Salman heroine, new tamil film, director Ram Karthik