മ്മ തന്നെ വിട്ടുപോയെന്ന് കരുതാനാവില്ലെന്ന് അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീമയി മനസ്സു തുറന്നത്. ശ്രീസംഖ്യ എന്ന പേരില്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശ്രീമയി. കുഞ്ചിയമ്മയും അഞ്ച് മക്കളും, മോളിക്കുട്ടി സ്വയം വരം എന്നീ ചിത്രങ്ങളിലാണ് ശ്രീമയി നായികാ വേഷത്തിൽ എത്തുന്നത്.

മിനു (കല്‍പ്പന) പോയതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കാര്‍ത്തുവും (കലാ രഞ്ജിനി) പൊടിയമ്മയും (ഉര്‍വശി), മീനുവും ഉണ്ടാക്കിയെടുത്ത സാമ്രാജ്യം വളരെ വലുതാണെന്ന് തിരിച്ചറിയുന്നു. എനിക്ക് സിനിമയില്‍ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് അറിയില്ല.

സിനിമയുടെ പഠിത്തം പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് കാര്‍ത്തുവിന് വാക്ക് നല്‍കിയിട്ടുണ്ട്. പൊടിയമ്മ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല.

ഞാനും മീനുവും അമ്മയും മകളും ആയിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു. അമ്മൂമ്മയെയാണ് ഞാന്‍ അമ്മ എന്ന് വിളിച്ചിരുന്നത്. എവിടെ ചെന്നാലും മീനുവിനെക്കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ഒരിക്കലും മീനു ഞങ്ങളെ വിട്ടുപോയി എന്ന് കരുതുന്നില്ല. ഒപ്പമുണ്ടെന്നാണ് കരുതുന്നത്-ശ്രീമയി പറഞ്ഞു. 

Content Highlights: kalpana's daughter sreemayi sreesankhya debut movie talks abour urvashi kala ranjini