കള്ളനും ഭഗവതിയും ആരംഭിച്ചു 


കള്ളനും ഭഗവതിയും

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം ബുധനാഴ്ച്ച ആരംഭിച്ചു. സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, തിരക്കഥാകൃത്ത് കെ.വി.അനില്‍ ,ഛായാഗ്രാഹകന്‍, രതീഷ് റാം, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ശ്രീകാന്ത് മുരളി,ധന്യാ ബാലകൃഷ്ണന്‍, എന്നിവര്‍ ദീപം തെളിയിക്കുകയും, തുടര്‍ന്ന് അഡ്വ.വി.ശശിധരന്‍ പിള്ള സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തതോടെയായിരുന്നു തുടക്കം.രാജശേഖരന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീകാന്ത് മുരളിയുമാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്.

ചിത്രത്തില്‍ മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന മാത്തപ്പന്‍ എന്ന കള്ളനെയും അയാളുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെയും നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പന്‍ എന്ന കഥാപാത്രമായെത്തുന്നത്. മാത്തപ്പന്‍ പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അനുശ്രീ, ബംഗാളി നടി മോക്ഷ എന്നിവരാണ് നായികമാര്‍. സലിംകുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, മാലാ പാര്‍വ്വതി, നോബി, ജയന്‍ ചേര്‍ത്തല, രാജേഷ് മാധവ്, അഡ്വ.ജയപ്രകാശ് കൂളൂര്‍, ജയകുമാര്‍, എന്നിവരും പ്രധാന താരങ്ങളാണ്. കെ.വി.അനിലിന്റേതാന്നു തിരക്കഥ. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ചിന്‍രാജ് ഈണം പകര്‍ന്നിരിക്കുന്നു. രതീഷ് റാമാണ് ഛായാഗ്രഹണം.



എഡിറ്റിംഗ് - ജോണ്‍ കുട്ടി, കലാസംവിധാനം -രാജീവ് കോവിലകം, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യം -ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുഭാഷ് ഇളമ്പില്‍ .
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - ടിവിന്‍ കെ.വര്‍ഗീസ്, അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് തിലകം, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -രാജശേഖരന്‍, ഫോട്ടോ - അജി മസ്‌ക്കറ്റ്, പിആര്‍ഓ- വാഴൂര്‍ ജോസ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.


പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.


Content Highlights: kallanum bhagvathiyum vishnu unnikrishnan anusree movie directed by eastcoast vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented