സൗമ്യ കൊലക്കേസില്‍ പ്രതി ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടത് ഉള്‍പ്പെടെ, സ്ത്രീ പീഡന കേസുകളിലെ പ്രതികള്‍ തക്കതായി ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്ന കല്‍ക്കി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. 

ഹരീഷ് മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സും അടി കപ്യാരെ കൂട്ടമണി, ആട് ഒരു ഭീകര ജീവിയാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനീത് മോഹന്‍, റാബില്‍ രഞ്ജി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. 

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വാര്‍ത്ത കാണുമ്പോൾ മറ്റൊരു പീഡനക്കേസിലെ ഇരയുടെ അച്ഛന്റെ മനസ്സിൽ ഉണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളാണ് കൽക്കി പറയുന്നത്. രഞ്ജി ബ്രദേഴ്‌സിന്റെ ബാനറില്‍ റാബിന്‍ രഞ്ജിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ- ഹരി രാജന്‍, ഹരീഷ് മോഹന്‍, ഛായാഗ്രഹണം-രജി പ്രസാദ്.