ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണയുമായി മുൻഭാര്യ കൽക്കി കൊച്ച്ലിൻ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് സിനിമയിലും ജീവിതത്തിലും പോരാടുന്ന വ്യക്തിയാണ് അനുരാ​ഗെന്ന് കൽക്കി പറയുന്നു.   ബോളിവുഡ് നടി പായൽ ഘോഷാണ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്. എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.......

''പ്രിയ അനുരാഗ്, ഈ സോഷ്യൽ മീഡിയ സർക്കസ് നിങ്ങളിലേക്ക് കൊണ്ടു വരരുത്. തിരക്കഥകളിലൂടെ നിങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടി, നിങ്ങളുടെ പ്രൊഫഷണൽ ഇടത്തിലും വ്യക്തിഗത ജീവിതത്തിലും അവരുടെ സമഗ്രതയെ നിങ്ങൾ പ്രതിരോധിച്ചു. ഞാൻ അതിന് സാക്ഷിയായിട്ടുണ്ട്, വ്യക്തിപരവും തൊഴിൽപരവുമായ ഇടങ്ങളിൽ നിങ്ങൾ എല്ലായ്പ്പോഴും എന്നെ തുല്യതയോടെ കണ്ടു. വിവാഹമോചനത്തിനുശേഷവും നിങ്ങൾ എന്റെ സമഗ്രതയ്ക്കായി നിലകൊള്ളുന്നു. നമ്മൾ ഒന്നാകുന്നതിന് മുൻപ് തന്നെ സിനിമയിൽ എനിക്ക് അരക്ഷിതാവസ്ഥ തോന്നിയപ്പോൾ നിങ്ങൾ എന്നെ പിന്തുണച്ചു. 

എല്ലാവരും പരസ്‌പരം ദുരുപയോഗം ചെയ്യുകയും യാതൊരു പ്രത്യാഘാതങ്ങളും കൂടാതെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന ഈ വിചിത്ര സമയം അപകടകരവും വെറുപ്പുളവാക്കുന്നതുമാണ്. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും രാജ്യങ്ങളെയും നശിപ്പിക്കുകയാണ്. എന്നാൽ ഈ വെർച്വൽ ബ്ലഡ് ബാത്തിനപ്പുറം അന്തസ്സുള്ള ഒരു സ്ഥലമുണ്ട്, നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്ന ഒരു സ്ഥലം, ആരും നോക്കാത്തപ്പോൾ പോലും ദയ കാണിക്കുന്ന ഒരു സ്ഥലം, നിങ്ങൾക്ക് ആ സ്ഥലത്തെക്കുറിച്ച് വളരെ പരിചയമുണ്ടെന്ന് എനിക്കറിയാം . ആ അന്തസ്സിൽ ഉറച്ചുനിൽക്കുക, ശക്തമായി തുടരുക, നിങ്ങൾ ചെയ്യുന്ന ജോലി തുടരുക.'

Content Highlights: kalki koechlin support anurag kashyap, payal ghosh sexual allegation