സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം
മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമിനാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് പോത്തൻകോട് പാലസ്സിൽ
ഇന്ദ്രൻസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആരംഭിച്ചു.
ഇന്ദ്രൻസ്, ഡോ.റോണി, അസീസ് നെടുമങ്ങാട്, രേണു എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു കഥയുടെ ചലച്ചിതാവിഷ്ക്കാരണമാണീച്ചിത്രം.ഗമിനാർ എന്ന ബംഗ്ളാവിൽ മൂന്നു ഗ്യാംങ്ങ് സ്റ്റേഴ്സിൻ്റെ കളികളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ കോർത്തിണക്കിയാണ് അവതരണം.സായ്കുമാർ, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, ശ്രീലക്ഷ്മി'ആതിര, കൃഷ്ണേന്ദു.അർഫാസ് ഇക്ബാൽ, അജിത് കലാഭവൻ, റോണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
റോൺ എന്ന നായയും ഈ ചിത്രത്തിൽ മുഴുനീള വേഷത്തിെൽ എത്തുന്നു എന്നതും ഏറെ കൗതുകമാണ്. ഷഫീർ സെയ്ദ് .ഫിറോസ് ബാബു എന്നിവരുടേതാണു തിരക്കഥ. റഫീഖ് അഹമ്മദ് - ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു. ഗുരുപ്രസാദ് ഛായാഗ്രഹണവും നവീൻ.പി.വിജയൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം.അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്. പ്രദീപ് വിതുര .കോസ്റ്റ്വും: ഡിസൈൻ - ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂ പ്പറമ്പൻ, പ്രൊഡക്ഷൻ മാനേജർ - ജസ്റ്റിൻ കൊല്ലം. പ്രൊജക്റ്റ് ഡിസൈനർ - അനുക്കുട്ടൻ ഏറ്റുമാന്നൂർ, വാഴൂർ ജോസ്. ഫോട്ടോ - അജി മസ്ക്കറ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..