മദ്രാസ് കണ്ട് നമ്പർ തേടിപ്പിടിച്ച് വിളിച്ചു, ഇന്ന് അതേ സംവിധായകന്റെ ചിത്രത്തിൽ നായകനായി -കാളിദാസ്


പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽനായകനായി അഭിനയിക്കും എന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ലെന്ന് കാളിദാസ് പറഞ്ഞു.

കാളിദാസ് ജയറാം | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്ത 'നക്ഷത്തിരം നകർകിരത്’ എന്ന പുതിയ സിനിമ ആഗസ്റ്റ് -31ന് പ്രദർശനത്തിനെത്തുന്നു. യൂത്ത് ഫെസ്റ്റിവൽ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ രഞ്ജിത്ത് ചിത്രത്തിൻ്റെ പ്രമേയം പ്രണയമാണ്. പ്രണയവും ഒരു രാഷ്ട്രീയമാണ് എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം എത്തുന്നത്. പ്രണയത്തിന് പിന്നിൽ സമൂഹം മെനയുന്ന കഥകളാണ് ചിത്രത്തിന് ആധാരം. ദുഷാര വിജയനാണ് നായിക. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു. ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ചിത്രത്തിൻ്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം ചെന്നൈയിൽ സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽനായകനായി അഭിനയിക്കും എന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ലെന്ന് കാളിദാസ് പറഞ്ഞു." പാ.രഞ്ജിത്ത് സാറിൻ്റെ ഒരു സിനിമയിൽ അഭിനയിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. ഞാൻ വിസ്കോമിന് പഠിക്കുന്ന സമയത്താണ് മദ്രാസ് എന്ന സിനിമ ഇറങ്ങിയത്. ആ സിനിമ കണ്ടിട്ട് രഞ്ജിത്ത് സാറിൻ്റെ നമ്പർ അന്വേഷിച്ച് പിടിച്ച് വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിന് ഞാൻ ആരെന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ വളരെ നേരം അദ്ദേഹം സിനിമയെ കുറിച്ച് സംസാരിച്ചു. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. വളരെ സന്തോഷം തോന്നുന്നു. അവസരം തന്നതിന് രഞ്ജിത്ത് സാറിന് നന്ദി. ഇനിയൻ എന്നാണ് സിനിമയിലെ എൻ്റെ കഥാപാത്രത്തിൻ്റെ പേര്. എൻ്റെ റിയൽ ലൈഫ് ക്യാരക്ടർ പോലെയാണ് ഈ കഥാപാത്രം. എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച." കാളിദാസ് പറഞ്ഞു.പാ.രഞ്‍ജിത്ത് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

നായിക ദുഷാരയും തൻ്റെ കഥാപാത്രത്തേക്കുറിച്ച് കുറിച്ച് വാചാലയായി."നക്ഷത്തിരം നകർകിരത് ഞാൻ വളരെയധികം ആസ്വദിച്ച് അഭിനയിച്ച സിനിമയാണ്. 'സാർപട്ട പരമ്പര 'യിൽ മാരിയമ്മയായി എനിക്ക് സിനിമയിൽ ലൈഫ് തന്ന ആളാണ് രഞ്ജിത്ത് സാർ. ഈ സിനിമയിൽ റെനെ എന്ന കഥാപാത്രത്തിലൂടെ അത് തുടരും എന്നാണ് എൻ്റെ വിശ്വാസം. ഈ സിനിമയിൽ ഞങ്ങൾ എല്ലാവരും കഠിനമായി അധ്വാനിച്ചിട്ടുണ്ട്." ദുഷാരാ വിജയൻ പറഞ്ഞു.

ദുഷാരാ വിജയൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

'സാർപട്ട പരമ്പരൈ ' എന്ന സിനിമക്ക് ശേഷം പാ.രഞ്‍ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. പാ.രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും യാഴി ഫിലിംസും സംയുക്തമായിട്ടാണ് ‘നക്ഷത്തിരം നകർകിരത്’ നിർമ്മിച്ചിരിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചേർസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. പി ആർ ഒ : സി.കെ.അജയ്കുമാർ

Content Highlights: Natchathiram Nagargirathu, Kalidas Jayaram New Movie, Pa Ranjith New Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented