-
ഭയവും പ്രതികാരവും കൊച്ചു ട്വിസ്റ്റുകളുമായി ഒരു ആക്ഷന്‍ ഹ്രസ്വചിത്രം. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത കലാശക്കൊട്ട് എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു.
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തിന്റെ ഹൈലൈറ്റ് മികച്ച ആക്ഷന്‍ രംഗങ്ങളാണ്. ഭയവും പ്രതികാരവും സംഘര്‍ഷവുമെല്ലാം കാഴ്ചക്കാരെ പിടിച്ചിരുത്താന്‍ പോന്നതാണ്. സംവിധായകന് കൃഷ്ണദാസ് മുരളി, പൃഥ്വി എന്‍ രാജപ്പന് സജിത്ത് തോപ്പില്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനൊപ്പം വിഷ്ണു പ്രദീപും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് ജെയിംസ് ക്യാമറയും സാമുവല്‍ എബി പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് മുകുന്ദനുണ്ണിയാണ് സംഘട്ടനം. തുളസി വിശ്വനാഥന് എഡിറ്റിങ്ങും വൈഷണവ് വി.എഫ്.എക്സും കൈകാര്യം ചെയ്തിരിക്കുന്നു. കെ.ഡി.ആന്‍ഡ് കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Kalashakottu, Malayalam Short Film, Krishnadas Murali, Malayalam Action Short Film
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..