പുള്ളിയിൽ കലാഭവൻ ഷാജോൺ
വീണ്ടും പോലീസ് വേഷവുമായി കലാഭവൻ ഷാജോൺ. ദേവ് മോഹൻ നായകനായെത്തുന്ന പുള്ളി എന്ന ചിത്രത്തിൽ നെഗറ്റീവ് ടച്ച് ഉള്ള, സൈമൺ പാത്താടൻ എന്ന പോലീസ് കഥാപാത്രമായാണ് ഷാജോൺ എത്തുന്നത്. ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രത്തെയാണ് ദേവ് മോഹൻ അവതരിപ്പിക്കുന്നത്.
ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ ആണ് നിർമിക്കുന്നത്.
ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ബിനു കുര്യൻ. ദീപു ജോസഫാണ് ചിത്രസംയോജനം.സംഗീതം ബിജിബാൽ, കലാസംവിധനം പ്രശാന്ത് മാധവ്. വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്.പി ആർ ഒ - എ എസ് ദിനേശ് , ആതിര ദിൽജിത്ത്
Content Highlights : Kalabhavan Shajon in Pulli Movie Dev Mohan Jiju Ashokan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..