കലാഭവന്‍ മണിയുടെ മരണം; വിനയന്റെ മൊഴിയെടുത്ത് സി.ബി.ഐ


കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴിയെടുത്ത് സി.ബി.ഐ. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് വിനയനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം സിബിഐ ഓഫീസില്‍ വച്ചാണ് മൊഴിരേഖപ്പെടുത്തുന്നത്.

കലാഭവന്‍ മണിയുടെ മരണം സിനിമയില്‍ ഒരു കൊലപാതകമായാണ് വിനയന്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് സംബന്ധിച്ച തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് വിനയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കലാഭവന്‍ മണിയുടെ അഭിനയ ജിവിതത്തില്‍ വളരെയധികം ശ്രദ്ധേയമായ വേഷങ്ങള്‍ വിനയന്‍ സമ്മാനിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.

2016 മാര്‍ച്ച് 6നാണ് കലാഭവന്‍ മണി മരിക്കുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ ആദ്യം മുതലേ രംഗത്ത് വന്നിരുന്നു. വിഷമദ്യം അകത്ത് ചെന്നാണ് മരിച്ചതെന്ന് ലാബ് റിപ്പോര്‍ട്ടും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് എങ്ങുമെത്താതെ നിന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented