'ചാലക്കുടി ചന്തയ്ക്കു പോകുമ്പാള്‍..ചന്തനച്ചോപ്പുള്ള
മീന്കാരിപ്പെണ്ണിനെക്കണ്ടേ ഞാന്‍'
ഈ പാട്ടില്ലാതെ കലാഭവന്‍ മണിയെക്കുറിച്ചൊന്നും പറയാനാകില്ല. മണി പാടിയ നാടന്‍പാട്ടുകളില്‍ ജനങ്ങള്‍ ഏറ്റവുമധികം കേട്ടിട്ടും പാടിയിട്ടുള്ളവയിലൊന്നായിരിക്കുമിത്. കലാഭവന്‍മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലും ഈ പാട്ടുള്പ്പെടുത്തിയിട്ടുണ്ട്. മണിയുടെ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണനാണു സിനിമയില്‍ ഈ പാട്ടു പാടിയിരിക്കുന്നത്. റാം സുരേന്ദറാണു ആ പാട്ട് റീമിക്സ് ചെയ്തിരിക്കുന്നത്. അറുമുഖന് വെങ്കിടങ്ങിന്റേതാണു വരികള്‍.
മിമിക്രി കലാകാരനും സീരിയല്‍ നടനുമായ രാജാമണി കലഭവന്‍ മണിയായി വേഷമിടുന്ന ചിത്രത്തില്‍ സലീം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, വിഷ്ണു, രേണു സൗന്ദര് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നേരത്തെ കലാഭവന്‍ മണി ആലപിച്ച 'ആരോരുമാവാത്ത കാലത്ത്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ റീമിക്സും ചിത്രത്തിലേതായി എത്തിയിരുന്നു.
കൊടും ദാരിദ്ര്യത്തില്‍ വളര്‍ന്ന മണി പിന്നീടു സിനിമയിലെത്തുന്നതും സിനിമയില്‍ മണി നേരിട്ട ദുരിതങ്ങളും പ്രമേയമായി വരുന്ന ചിത്രം വിനയനാണു സംവിധാനം ചെയ്യുന്നത്..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..