'കൊലയ്ക്ക് കൂട്ടുനിന്നിട്ടില്ലെങ്കില്‍ സത്യം പറയണം', കലാഭവൻ മണിയുടെ മാനേജര്‍ക്കെതിരെ സഹോദരന്‍


നൂറു കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം! ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്‌നസ്.

ലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കടുത്ത ആരോപണങ്ങളുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയുടെ മാനേജരായിരുന്ന ജോബിക്കെതിരെയാണ് രാമകൃഷ്ണന്‍ രംഗത്ത് വന്നിരിക്കുന്നത്. ജോബിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിട്ടും പോലീസ് അയാളെ കൃത്യമായി ചോദ്യം ചെയ്യാതെ അകമഴിഞ്ഞ് സഹായിക്കാനാണ് ശ്രമിച്ചതെന്നും രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

കലാഭവന്‍ മണിയുടെ മരണത്തില്‍ സന്തത സഹചാരിയായ നടന്ന മാനേജര്‍ജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 3 വരി. പാഡിയില്‍ രക്തം ചര്‍ദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതല്‍ കണ്ടു നിന്നയാള്‍ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയും വൈകീട്ട് 3 മണി വരെ പാഡിയില്‍ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആള്‍. ഇവനെ രക്ഷപ്പെട്ടുത്താന്‍ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ 5 വരികള്‍.

ഇതില്‍ 5-ാം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയില്‍ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും. മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പാവം ! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല ആത്മാര്‍ത്ഥതയുള്ള മാനേജര്‍. അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടന്‍ ജിയോ സെബാസ്റ്റ്യന്റെ മൊഴിയില്‍ 5-ാം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോ നെ വിളിച്ച് പാഡിയിലേക്ക് ഉടന്‍ ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ജോബിയും, ഡോ. സുമേഷും പാഡിയില്‍ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം. നൂറു കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം! ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്‌നസ്. ആ വ്യക്തിയില്‍ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത് എന്നാല്‍ ജോബിയെ രക്ഷപ്പെടുത്താന്‍ പോലീസ് അമിതമായ ആത്മാര്‍ത്ഥത കാണിച്ചതിന് തെളിവാണിത്-പോലീസ് മൊത്തം വായിച്ചു നോക്കാന്‍ മറന്നു പോയി.! രക്തം ചര്‍ദ്ദിച്ചതിനും, മയക്കമരുന്ന്കുത്തിവപ്പിച്ചതിനും, സമയത്തിന് ചികിത്സ കൊടുക്കാത്തതിനും, വീട്ടുകാരെ അറിയിക്കാത്തതിനും ഇവനെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മള്‍ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല. നീതിപീഠമേ നീ പറയൂ. എന്റെ പൊന്നു ചേട്ടന്‍ കിടന്ന് മരണവെപ്രാളത്തില്‍ പിടയ്ക്കുമ്പോള്‍ ഇവനൊക്കെ 12 മണിക്കൂര്‍ നോക്കി നിന്നു.

എന്നെ ഒന്നു അറിയിക്കാഞ്ഞില്ലെ ഒന്നു ജീവനോടെ കാണാന്‍. ദൈവമെ.... നീ കണ്ടില്ലെ ഈ ചതി. എന്റെ ചേട്ടന്‍ എന്തു തെറ്റു ചെയ്തു. ജോബിക്ക് എന്റെ ചേട്ടന്‍ കരള്‍ മാറ്റി വച്ച് അവന്റെ ജീവന്‍ രക്ഷിച്ചതല്ലെ? എന്നിട്ടും ആ പാവത്തിനെ രക്ഷിക്കായിരുന്നില്ലെ...ഈ പാപം ജോബി കഴുകി കളഞ്ഞാല്‍ പോകുമോ? കൊന്ന പാപം തിന്നാല്‍ തീരും എന്ന പഴഞ്ചൊല്ലുണ്ട്. ജോബി നീ കൊലയ്ക്കു കൂട്ടുനിന്നിട്ടില്ലെങ്കില്‍ സത്യം പറയ്... നീ എന്നോട് അമ്യതയില്‍ വച്ച്പറഞ്ഞതല്ലെ അരുണും, വിപിനും അറിയാതെ പാഡിയില്‍ മെഥനോള്‍ എത്തില്ല എന്ന്. എന്നിട്ട് നിനക്ക് അറിയാവുന്ന സത്യം ഇപ്പോഴും നീ മൂടിവയ്ക്കുന്നു: എന്റെ ചേട്ടന്‍ വച്ചു തന്ന കരള്‍ നിന്റെ ഉള്ളില്‍ പിടയ്ക്കുന്നുണ്ട് എങ്കില്‍ നീ സത്യം പറയണം. അല്ലാതെ നിന്റെ ധ്യാനവും, കുമ്പസാരവും ദൈവം കാണില്ല. നിന്റെ കരള്‍ പുഴുത്ത് നീ ചാവും, ഞങ്ങള്‍ കൂടപിറപ്പുകളുടെ കണ്ണുനീര്‍ നിന്റെ ഏഴു തലമുറ ചുട്ടുനീറും. എന്റെ ചേട്ടന്റെ പോസ്റ്റുമാര്‍ട്ടത്തിന്റെ കിറ്റിന് 275 രൂപ കണക്കു പറഞ്ഞ നീ ഇത്രയും കാലം കൂടെ നടന്നതിന്റെ കണക്ക് ആരോടാണ് ബോധിപ്പിച്ചത്? ദൈവമെ നീ ഇത് കാണുന്നില്ലെ?.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented