കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാമെന്ന് കോടതി. എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് സി.ബി.ഐ.യ്ക്ക് ഇതു സംബന്ധിച്ച് അനുമതി നല്‍കിയത്. മണിയുടെ ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് കോടതി അനുമതി നല്‍കിയത്.
മരണസമയത്ത് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കി, സാബുമോന് എന്നിവര്‍ ഫെബ്രുവരി എട്ടിന് കോടതിയില്‍ ഹാജരായി നുണപരിശോധനയ്ക്ക് വിധേയരാവാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി സി.ബി.ഐ.യ്ക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കിയത്.
ചാലക്കുടിയിലെ ഫാം ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ മണി പിന്നീട് ആശുപത്രിയില്‍ വച്ചായിരുന്നു മരിച്ചത്. ശരീരത്തില്‍ കീടനാശിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Content Highlights: kalabhavan mani death in court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..