തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം എട്ട് പോലീസുകാരുടെ സംഘർഷഭരിതമായ യാത്ര; 'കാക്കിപ്പട' പൂർത്തിയായി


മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയത്തിന് രൂപം കൊടുത്തിരിക്കുന്നത്.

കാക്കിപ്പട എന്ന ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. ഏറെ പ്രശംസ പിടിച്ചുപറ്റിയ പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്.വി.ഫിലിംസിൻ്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയത്തിന് രൂപം കൊടുത്തിരിക്കുന്നത്. ഒരു കേസന്വേഷണത്തിലൂടെയാണ് കഥാപുരോഗതി. തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾമാരുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. വലിയ ഉത്തരവാദിത്ത്വമാണ് ഇവരിൽ നിക്ഷിപ്തമായിരിക്കുന്നത്. ഇത് അവരുടെ സംഘർഷത്തെ വർദ്ധിപ്പിക്കുന്നു.



കാക്കിപ്പട എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക് ( രാക്ഷസൻ ഫെയിം ), മാലാ പാർവ്വതി, സൂര്യ കൃഷ്ണാ, ഷിബു ലബാൻ, പ്രദീപ്, എന്നിവരും പ്രധാന താരങ്ങളാണ്.

പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം - ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്. സംഗീതം - ജാസി ഗിഫ്റ്റ്. കലാസംവിധാനം -സാ ബുറാം. മേക്കപ്പ് - പ്രദീപ് രം​ഗൻ. കോസ്റ്റ്യൂം ഡിസൈൻ - ഷിബു പരമേശ്വരൻ. നിർമ്മാണ നിർവ്വഹണം - എസ്.മുരുകൻ. ഫോട്ടോ - അജി മസ്ക്കറ്റ്.

Content Highlights: kakkippada malayalam movie shooting completed, Niranj Maniyanpilla Raju, Appani Sarath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented