പ്രേക്ഷക മനസ്സുകള്‍ കീഴടക്കാന്‍ 'കാക്കിപ്പട'; ക്രിസ്മസിന് തിയേറ്ററുകളില്‍


ചിത്രത്തിന്റെ പോസ്റ്റർ

'പ്ലസ് ടു', 'ബോബി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത 'കാക്കിപ്പട' ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നടന്‍ സുരേഷ് ഗോപി റിലീസ് ചെയ്തു.

എസ്.വി.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന 'കാക്കിപ്പട' നിര്‍മ്മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. പോലീസുകാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് 'കാക്കിപ്പട'. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് 'കാക്കിപ്പട'. സമകാലീന സംഭവങ്ങളുമായി ബന്ധമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.



നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍. ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. മേക്കപ്പ് - പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ. സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്. എന്നിവരാണ് മറ്റണിയറപ്രവര്‍ത്തകര്‍.

Content Highlights: kakkipada, new malayalam movie, christmas release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented