നീതിയുടെ കാവലാകാൻ ഷെബിയുടെ 'കാക്കിപ്പട'; റിലീസ് തീയതി പ്രഖ്യാപിച്ചു


സമകാലിക പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

കാക്കിപ്പട സിനിമയുടെ പോസ്റ്റർ

പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഈ മുപ്പതിന് തീയറ്ററുകളിൽ എത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും ​ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ക്രിസ്തുമസിന് റിലീസാകാനിരുന്ന ചിത്രം സെൻസർബോഡിന്റെ നിർദ്ദേശത്തെ തുടർന്ന് ഒരു കഥാപാത്രത്തിന്റെ പേര് മാറ്റുവാനായി വീണ്ടും റീ സെൻസറിനായി നൽകുകയായിരുന്നു. അതിനെ തുടർന്നാണ് ഈ വർഷത്തെ അവസാന റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

സമകാലിക പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് നിർമാണം. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബു ലബാൻ, മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘട്ടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

Content Highlights: Kakkipada Movie Release Date, Shebi Chowghat Movie, Niranj Maniyanpilla and Appani Sarath

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


mv govindan

1 min

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെ പൊതു അഭിപ്രായമാകില്ല- എം.വി. ഗോവിന്ദന്‍

Mar 20, 2023

Most Commented