'കാക്കിപ്പട'യുടെ പോസ്റ്റർ
മലയാളക്കരയും കടന്ന് തമിഴ്നാട്ടിലും വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് കാക്കിപ്പട. വ്യത്യസ്തമായ സിനിമകളെ കൈ നീട്ടി സ്വീകരിക്കുകയും, അവയെ ഇഴകീറി റിവ്യൂ ചെയ്യുകയും ചെയ്യുന്ന തമിഴ് നിരൂപകർക്കിടയിൽ, 3.5/5 റേറ്റിംഗുമായി കുതിക്കുകയാണ് കാക്കിപ്പട. കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാനമികവുമാണ് ചിത്രത്തെ പ്രേക്ഷകഹൃദയത്തിൽ ഇടംനൽകുവാനുള്ള പ്രധാന കാരണം എന്നാണ് അവർ ചൂണ്ടി കാണിക്കുന്നത്.,
ഷെജി വലിയകത്ത് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട തമിഴ് ജനതയുടെ മനസ്സിലും സ്ഥാനം ഉറപ്പിച്ചു എന്ന നിസംശയം പറയാം. കാക്കിപ്പടയുടെ തമിഴ് റീമേക്ക് ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
രണ്ടാം വാരത്തിലേക്ക് കടക്കുന്നു ''കാക്കിപ്പട ", പെൺകുട്ടികളുടെ സുരക്ഷയ്ക്ക് മുൻ തൂക്കം നൽകുന്ന, നീതി നിഷേധിത്തിൻ്റെ ഗൗരവം വെളിവാക്കുന്ന ചിത്രമാണെന്ന് പ്രശസ്ത നടി മാലാ പാർവ്വതി തൻറെ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സിനിമ മുന്നിലേക്ക് വയ്ക്കുന്ന പ്രമേയം ചിന്തിപ്പിക്കുന്നതും ആവേശം ഉയർത്തുന്നതും ആണെന്ന് നിരവധി ആളുകൾ അഭിപ്രായപ്പെടുകയുണ്ടായി.
2022-ൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ പ്രേക്ഷകമനസ്സ് കിഴക്കുന്നതിൽ കാക്കിപ്പട വിജയിക്കുന്നു എന്നതാണ് തീയറ്ററുകളിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമയെക്കുറിച്ച് പറയുന്ന വാക്കുകളിൽ നിറയുന്നത്.
Content Highlights: kakkipada getting postive reviews from tamil nadu, shebi chowghat movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..