കാക്കിപടയുടെ പോസ്റ്റർ, ഷിജു വലിയകത്ത്
'ഒറ്റയ്ക്കല്ല, പടയുമായാണ് വരുന്നത്' എന്ന ടാഗ് ലൈനോടെ തീയറ്ററിലേക്ക് എത്തിയ 'കാക്കിപ്പട' എന്ന സിനിമ തിയേറ്ററില്‍ ഒരു കോടിരൂപയോളം വരുമാനം നേടിയിരിക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത്ത് ശങ്കര്‍, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാക്ഷസന് ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരാണ് അഭിനേതാക്കള്‍. സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളില്‍ അതിയായ സന്തോഷമുണ്ടെന്ന് നിര്‍മാതാവ് ഷെജി വലിയകത്ത്. പ്രമേയ പരമായ പ്രത്യേകത മൂലം സിനിമ വിജയിക്കും എന്ന് തന്നെ ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു അപ്രതീക്ഷിത വിജയം ആയിരുന്നില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. പ്രമേയ പരമായ പ്രത്യേകത മൂലം സിനിമ വിജയിക്കും എന്ന് തന്നെ ഉറപ്പായിരുന്നു. എന്നാല്‍ ഞങ്ങള്പ്രതീക്ഷിച്ചതിനെക്കാള് കൂടുതല്‍ വലിയ വിജയം ആയി സിനിമ മാറുന്നു എന്നത് വളരെ സന്തോഷം നല്കുന്നു.അഞ്ച് ദിവസംകൊണ്ട് ഒരു കോടി രൂപ ഗ്രോസ്സിലേക്ക് കാക്കിപ്പട എത്തി ചേര്‍ന്ന് കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണ്.
നല്ല സിനിമകളെ എന്നും അംഗീകരിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. ഉടനെ തന്നെ കാക്കിപ്പട എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരുന്നതാണ്. ഇതിന്റെ ജി.സി.സി റിലീസിനുള്ള അവകാശം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ്. ഭീഷ്മ പര്‍വത്തിന്റെയും റോഷാക്കിന്റെയും ഒക്കെ ഓവര്‍ സീസ്സ് ഡിസ്ട്രിബ്യൂഷന്‍ എടുത്ത അവര്‍ സിനിമ കണ്ട് ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് ഇതും വിതരണത്തിനു എടൂത്തിരിക്കുന്നത്. മാത്രമല്ല ഉടന്‍ തന്നെ തമിഴ് മൊഴിമാറ്റവും ഇറങ്ങുന്നുണ്ട്.
നിര്‍മ്മാണം കൂടാതെ തിരക്കഥയില്‍ കൂടി പങ്കാളി ആയതിനെ കുറിച്ചും ഷെജി വലിയകത്ത് പറയുന്നു.
കുട്ടിക്കാലം മുതലേ കഥകള്‍ പറഞ്ഞ് വളര്‍ന്നവരാണ് ഇതിന്റെ സംവിധായകന് ഷെബിയും ഞാനും. ഷെബി സിനിമയില്സംവിധായകനായി മാറിയ സമയത്ത് ഞാന്‍ ഖത്തറില്‍ ബിസനസ്സിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നീട് ഒരിക്കല്‍ പ്രൊഡക്ഷന്‍ ഹൌസ്സ് തുടങ്ങാന്‍ തീരുമാനിച്ചപ്പോഴാണ് ബിസനസ്സ് മാത്രം പോരാ കലയും കൂടി വേണമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ഷെബിയും ഒരുമിച്ച് ഒരു സിനിമ എന്ന ആശയം വരുന്നത്. ആദ്യം ഷെബിയോട് തന്നെ സംസാരിച്ചു, അപ്പോഴാണ് അവന് ഈ കഥ പറയുന്നത്.അതോടെ ഞങ്ങള്‍ ഒരുമിച്ച് തിരക്കഥ എഴുതാമെന്ന് തീരുമാനമായി.ജോലി തിരക്കിനു അവധി കൊടുത്ത് ഞാന്‍ അതില്‍ പങ്കാളിയായി. അതിനാല്‍ തന്നെ നിര്‍മ്മാതാവ് എന്നതില്‍ ഉപരി, സിനിമയെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.അത് കൃത്യമായി വന്നു എന്ന് മനസിലായപ്പോ സന്തോഷം- ഷെജി വലിയകത്ത് പറഞ്ഞു.
Content Highlights: kakkipada film sheji valiyakath producer about success of film shebi chawgat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..