കാക്കപ്പോള എന്ന സിനിമയിൽ നിന്ന്
കുട്ടനാടിൻ്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന ചിത്രമാണ് കാക്കപ്പോള. എൻ.എൻ.ബൈജു രചന, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, കുട്ടനാട് , ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലായി ഉടൻ ആരംഭിക്കും.
തേക്ക് പാട്ടിൻ്റെയും, ഞാറ്റു പാട്ടിൻ്റെയും, കൊയ്ത്തുപാട്ടിൻ്റെയും, ജീവതാളം നെഞ്ചോട് ചേർത്ത്, കായലോരത്ത് താമസിച്ചിരുന്ന ഒരു ജനത നമുക്കുണ്ടായിരുന്നു.ഇവരുടെ പുതിയ തലമുറ, ഹോംസ്റ്റേ കൾ അണിയിച്ചൊരുക്കി , കായലിന് അതിരിട്ട് വിദേശ ടൂറിസത്തിന് വാതിൽ തുറന്ന് കൊടുത്തപ്പോൾ തീരദേശത്തെ ആശ്രയിച്ച കർഷക തൊഴിലാളികൾക്ക് തീരങ്ങൾ നഷ്ടപ്പെട്ടു. ഇതിനിടയിൽ ഗ്രാമത്തിലെ ഒരു സ്കൂളും, കുട്ടികളും, അധ്യാപകരും അതിജീവനത്തിൻ്റെ കണ്ടൽചെടികളുമായി , തീരങ്ങൾ സംരക്ഷിക്കാൻ എത്തുന്നു. കുട്ടനാടിൻ്റെ ഈ മാറിയ മുഖം അവതരിപ്പിക്കുകയാണ് കാക്കപ്പോള എന്ന ചിത്രം.
ദേവൻ, ശാന്തികൃഷ്ണ ,ജയൻ ചേർത്തല, സുനിൽ സുഗത, രാജേഷ് കോബ്രാ, വിനു സോപാനം, ജയൻ അമ്പൂരി, ഷാജി പണിക്കർ ,രതീഷ് സാരംഗി ,ശരത് വെള്ളായണി, അബിജോയ്, വേണു അമ്പലപ്പുഴ, കനകലത, സീമ ജി.നായർ, ദീപിക, ഗാത്രി വിജയ് ,അഖില അനിൽ കുമാർ, ആശാ നായർ, ശോഭനായർ, ജാനകി ദേവി, സഞ്ജയ് രാജ്, ഷിഫ ഫാത്തിമ, നെയ്ന, ആദി ലക്ഷ്മി, എന്നിവർ അഭിനയിക്കുന്നു.
ശ്രീ വീനസ് ഫിലിംസിൻ്റെ ബാനറിൽ സതീഷ് ടി.ആർ, ടി.വേണുകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. തിരക്കഥ - പ്രദീപ് ശിവശങ്കരൻ ,ഡി.ഒ.പി - ബിനു ജോർജ്, ഗാനരചന -ഡി.ബി.അജിത്ത്, അജേഷ് ചന്ദ്രൻ, സംഗീതം - ജോസി ആലപ്പുഴ, ആലാപനം - എം.ജി.ശ്രീകുമാർ , ടോം സെബാസ്റ്റ്യൻ, സുഭാഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ - ശാലിനി എസ്.ജോർജ്,കല - രാജേഷ് ചിറപ്പാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ക്ലെമൻ്റ് കുട്ടൻ,സ്റ്റിൽ - സുഭാഷ് മിഴി, ജി.കെ.,പി.ആർ.ഒ - അയ്മനം സാജൻ
Content Highlights : Kakkapola Movie Shooting Devan Shanthikrishna


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..