കജോൾ | PHOTO: INSTAGRAM/KAJOL, PTI
സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുന്നുവെന്ന് വെള്ളിയാഴ്ച രാവിലെ നടി കജോൾ പ്രഖ്യാപിച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്നു. ഒരിടവേള അനിവാര്യമാണ്‘ എന്ന പുതിയ പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം പേജിൽ നിന്ന് രാവിലെ അപ്രത്യക്ഷമായിരുന്നു. താരത്തിനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
എല്ലാം ശരിയാകുമെന്ന് താരത്തെ ആരാധകർ സമാധാനിപ്പിച്ചു. ഭർത്താവ് അജയ് ദേവ്ഗണുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചിലർ ചോദിച്ചു. പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതല്ല, ആർക്കെെവ് ചെയ്തതാണെന്നും പുതിയ ചിത്രത്തിന്റെ പ്രമോഷനാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.
ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കൂട്ടം ആരാധകർ പ്രവചിച്ചതുപോലെ പുതിയ സീരിസിന്റെ പ്രമോഷനായിരുന്നു ഇത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ അവതരിപ്പിക്കുന്ന ‘ദി ട്രയൽ‘ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം പോസ്റ്റുകൾ ആർക്കെെവ് ചെയ്തത്. ഇപ്പോൾ എല്ലാ പോസ്റ്റുകളും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം.
ജൂൺ 12-ന് സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങും. ഒരു കോർട്ട് റൂം ഡ്രാമയാണിത്. വിചാരണ കഠിനമാകുമ്പോൾ തിരിച്ചുവരുന്നത് കൂടുതൽ കഠിനമാകുമെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു.
രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യാണ് കജോളിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ലസ്റ്റ് സ്റ്റോറിയുടെ രണ്ടാം ഭാഗമാണ് ഇനി കജോളിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ജൂൺ 29-ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും.
Content Highlights: Kajol social media break kajol announces new series the trial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..