എന്തുകൊണ്ട് ഷാരൂഖിന് ജന്മദിനാശംസകൾ നേർന്നില്ല; മറുപടി നൽകി കജോൾ


ആര്യന്റെ അറസ്റ്റിന് പിന്നാലെ ബോളിവുഡിലെ സഹപ്രവർത്തകിൽ പലരും ഷാരൂഖിന് പരസ്യപിന്തുണയുമായി രം​ഗത്തെത്തിയപ്പോഴും കജോൾ മൗനം പാലിച്ചതും ആരാധകരെ ചൊടിപ്പിച്ചിരുന്നു

Photo | Instagram, Kajol

കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ കിങ്ങ് ഖാൻ,ഷാരൂഖ് തന്റെ 56ാം ജന്മദിനം ആഘോഷിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ ഷാരൂഖിന് ആശംസകൾ നേർന്ന് രം​ഗത്തെത്തിയെങ്കിലും ഒരാളുടെ അസാന്നിധ്യം വലിയ ചർച്ചയായി മാറിയിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ കജോൾ താരത്തിന് ആശംസകൾ നേരാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ട് താൻ ഷാരൂഖിന് ആശംസകൾ നേർന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കജോൾ. ഇൻസ്റ്റാ​ഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കജോൾ. 'ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്, മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു'. എന്നാണ് കജോൾ മറുപടി നൽകിയത്.

Read More : ഹിറ്റ് സിനിമകളിലെ നായകൻ, ഉറ്റ സുഹൃത്ത്: ഷാരൂഖിന്റെ പ്രതിസന്ധിയിൽ മൗനം പാലിച്ച് കജോൾ; വിമർശനം

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ജയിൽമോചിതനായി തിരിച്ചെത്തിയതും കഴിഞ്ഞ ദിവസമായിരുന്നു. 22 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ വീട്ടിൽ തിരിച്ചെത്തിയത്.

ആര്യന്റെ അറസ്റ്റിന് പിന്നാലെ ബോളിവുഡിലെ സഹപ്രവർത്തകിൽ പലരും ഷാരൂഖിന് പരസ്യപിന്തുണയുമായി രം​ഗത്തെത്തിയപ്പോഴും കജോൾ മൗനം പാലിച്ചതും ആരാധകരെ ചൊടിപ്പിച്ചിരുന്നു.


content highlights : Kajol clarifies Why She Didn't Wish Shah Rukh Khan On His Birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented