-
അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിനെക്കുറിച്ചുളള ഓര്‍മ്മകളുമായി നടി കാജോള്‍. തന്നെ കോരിത്തരിപ്പിച്ചിട്ടുള്ള അഭിനേതാവാണ് അദ്ദേഹമെന്നും മൂന്ന് ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും നടി പറയുന്നു. കാജോളിന്റെ കുറിപ്പ് ഇങ്ങനെ.
'എന്നെ കോരിത്തരിപ്പിച്ചിട്ടുളള അഭിനേതാവ്... കുഛ് ഖട്ടി കുഛ് മീഠീ , രാജു ചാച്ചാ എന്നീ സിനിമകളില്‍ ബാലതാരമായി അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിട്ടശേഷം ഞങ്ങളൊരുമിച്ച് എത്തുന്നത് ഫനയിലാണ്. പിന്നീട് അദ്ദേഹത്തോടൊപ്പം ചിരിച്ചിട്ടുള്ളത് പുരസ്‌കാരവേദികളിലാണ്.. കൂളായ തമാശക്കാരന്‍, നിങ്ങളെ മിസ് ചെയ്യും'
മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ബോളിവുഡിലെ ഒരു യുഗത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ഋഷി കപൂറും വിടവാങ്ങുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. തൊട്ടടുത്ത ദിവസങ്ങളില്‍ രാജ്യം കണ്ട മികച്ച രണ്ടു നടന്‍മാരുടെ ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ ആരാധകരും അവരുടെ അന്ത്യയാത്രയില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Content Highlights : kajol about bollywood actor rishi kapoor on his death instagram post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..