കാജല്‍ അഗര്‍വാളിന്റെ ടോപ് ലെസ് ചിത്രം മോര്‍ഫ് ചെയ്തത്?; വിശദീകരണവുമായി മാസിക


ഫോർ ഹിം മാസികയിൽ വന്ന മുഖചിത്രം, കാജൽ അഗർവാൾ

നടി കാജല്‍ അഗര്‍വാളിന്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഫോര്‍ ഹിം മാസിക. 2011 ല്‍ മാസികയില്‍ അച്ചടിച്ച കവര്‍ ചിത്രത്തില്‍ നടിയോട് ക്ഷമ ചോദിച്ചിരിക്കുകയാണ് മാസികയുടെ പുതിയ ഉടമസ്ഥരായ ടിജിഎസ് മീഡിയ.

2011 സെപ്തംബര്‍ ലക്കത്തിലാണ് കാജലിന്റെ ചിത്രം അച്ചടിച്ചു വന്നത്. മുഖചിത്രമായി കാജലിന്റെ ടോപ് ലെസ് ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ചിത്രം വ്യാജമായി നിര്‍മിച്ചതാണെന്നും അത്തരത്തില്‍ ഒരു ചിത്രത്തിനായി താന്‍ സഹകരിച്ചിട്ടില്ലെന്നും കാജല്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കാജല്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും തങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നുമായിരുന്നു മാസികയുടെ വിശദീകരണം. പിന്നീട് ഈ വിവാദങ്ങള്‍ കെട്ടടങ്ങി.

2015ലാണ് ഫോര്‍ ഹിം ഇന്ത്യയുടെ ഉടമസ്ഥാവകാശം മാക്‌സ്‌പോഷര്‍ മീഡിയ ഗ്രൂപ്പില്‍ നിന്നും ടിസിജി മീഡിയ ഏറ്റെടത്തത്. കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട് വിവാദം ഈയിടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും തുടര്‍ന്നു നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ അന്നത്തെ മാനേജ്‌മെന്റിന്റെ അറിവോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ടിജിഎസ് മീഡിയ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ടിജിഎസ് മീഡിയ ഒരിക്കലും ഇത്തരത്തിലുള്ള പ്രവര്‍ത്തിയെ അനുകൂലിക്കുകയില്ല. ശക്തമായി അപലപിക്കുകയും കാജലിന് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്നും ടിജിഎസ് മീഡിയ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള ഏതന്വേഷണത്തിലും തങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.


Content Highlights: Kajal Aggarwal Topless photo controversy, FHM magazine, TCG Media clarifies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented