കാജൾ അഗർവാൾ ഗൗതം കിച്ച്‌ലുവിനൊപ്പം, കാജൾ അഗർവാൾ കുടുംബത്തോടൊപ്പം | Photo: www.instagram.com|kajalaggarwalofficial|?hl=en
2020 ഒക്ടോബറിനായിരുന്നു കാജള്‍ അഗര്‍വാളിന്റെ വിവാഹം. വ്യവസായിയായ ഗൗതം കിച്ച്‌ലുവായിരുന്നു കാജളിന്റെ വരന്‍. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. വിവാഹത്തിന് ശേഷം ഷൂട്ടിങ് തിരക്കുകളുമായി മുന്നോട്ടുപോവുകയാണ് കാജള്‍.
തന്റെ ആറ് വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച് വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് കാജള്‍ തുറന്ന് സംസാരിക്കുന്നത്. അതുവരെ ഗൗതമിനെക്കുറിച്ച് കാജളിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഗൗതമിനെക്കുറിച്ചറിയാന്‍ കാജളിന്റെ ആരാധകര്‍ക്ക് വലിയ കൗതുകമാണ്.
നടിയുടെ സഹോദരി നിഷ അഗര്‍വാളിന്റെ ഇന്‍സ്റ്റാഗ്രാമിലെ ക്യു ആന്റെ എ സെഷനില്‍ ഒട്ടുമിക്കവര്‍ക്കും അറിയേണ്ടത് ഗൗതമിനെക്കുറിച്ചായിരുന്നു. ഗൗതം പണക്കാരനാണോ എന്നാതായിരുന്നു ഒരാളുടെ ചോദ്യം. അതിന് നിഷ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. അതെ എല്ലാ അര്‍ഥത്തിലും, അറിവിലും വിവേകത്തിലും ധനികനാണ്, നല്ല ഹൃദയത്താല്‍ അനുഗ്രഹിക്കപ്പെട്ടവനുമാണ്- ഇതായിരുന്നു നിഷയുടെ മറുപടി.
അഞ്ചു ചിത്രങ്ങളാണ് കാജളിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്. അതുകൊണ്ട് തന്നെ ചിത്രീകരണത്തിരക്കിലാണ് കാജള്‍. ദുല്‍ഖര്‍ സല്‍മാന്‍, അതിഥി റാവു ഹൈദാരി എന്നിവര്‍ക്കൊപ്പം വേഷമിടുന്ന ഹേ സിനാമിക, കമല്‍ ഹാസന്‍- ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, ചിരഞ്ജീവിയുടെ ആചാര്യ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങള്‍.
Content Highlights: Kajal Aggarwal's husband Guatam Kichlu Nisha Aggarwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..