കാജലും ഗൗതമും വിവാഹവേളയിൽ Photo | Instagram , Kajal Aggarwal
ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മഹാമാരിക്കാലത്ത് തന്നെ വിവാഹിതയായതിന്റെ കാരണം തുറന്ന് പറയുകയാണ് കാജലിപ്പോൾ. ലോക്ക്ഡൗൺ കാലം നൽകിയ അകലമാണ് ഈ മഹാമാരിക്കാലത്തെ സങ്കീർണതകൾക്കിടയിലും വിവാഹിതയാകാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു കാജൽ. വോഗിന് നൽകിയ അഭിമുഖത്തിലാണ് കാജൽ മനസ് തുറന്നത്.
ഗൗതമും ഞാനും മൂന്ന് വർഷമായി പ്രണയത്തിലായിട്ട്. കഴിഞ്ഞ ഏഴ് വർഷമായി ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഒരാൾക്ക് മറ്റൊരാളുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു,. ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട്. അത് പാർട്ടിക്കിടയിലാവാം, പ്രൊഫഷണലായ കൂടിക്കാഴ്ച്ചയാവാം എങ്ങനെയെങ്കിലും പരസ്പരം കാണാൻ ശ്രമിക്കാറുണ്ട്. ഈ ലോക്ക്ഡൗൺ കാലത്ത്, ആഴ്ച്ചകളോളം പരസ്പരം കാണാതിരുന്ന സമയത്ത് , ഒരു പലചരക്ക് കടയിൽ മാസ്കിനിടയിലൂടെ ഞങ്ങൾ ഒരു നോട്ടം കണ്ടു..ഒന്നിച്ച് ജീവിക്കണമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
സിനിമയിലൊക്കെ കാണുന്നത് പോലെ വളരെ നാടകീയമായ വിവാഹാഭ്യർഥനയൊന്നും ഗൗതം നടത്തിയില്ല. അതിൽ എനിക്ക് നന്ദിയുണ്ട്. കാരണം സിനിമയിൽ ഒരുപാട് തവണ എനിക്കത് ലഭിച്ചിട്ടുണ്ട്. ഹൃദയം തുറന്നുള്ള വികാരനിർഭരമായ സംഭാഷണമായിരുന്നു അത്. എന്നോടൊപ്പം ഒരു ജീവിതം എങ്ങനെയെന്നതിനെക്കുറിച്ചും ഭാവിയെന്തെന്നതിനെക്കുറിച്ചും വളരെ സത്യസന്ധമായാണ് ഗൗതം സംസാരിച്ചത്.- കാജൽ പറയുന്നു
ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു.
ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ വേഷമിട്ടത്. മുംബൈ സാഗ, മൊസഗല്ലു, പാരിസ് പാരിസ്, ഇന്ത്യൻ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. .....
Content Highlights : Kajal Aggarwal reveals why she married Gautam Kitchlu amid pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..