ടീസറിൽ നിന്നും | photo: screen grab
കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'കൈതി'. കേരളത്തിലുള്‍പ്പടെ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ 'കൈതി'യുടെ ബോളിവുഡ് റീമേക്കായ 'ഭോലാ'യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അജയ് ദേവ്ഗണാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അജയ് ദേവ്ഗണ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. തമിഴ് പതിപ്പില്‍ നരേയ്ന് ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത് തബുവാണ്. 'കൈതി'യില്‍നിന്നും ഏറെ മാറ്റങ്ങളോടെയാണ് 'ഭോല' എത്തുക. അമല പോള്‍, അഭിഷേക് ബച്ചന് എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.
അജയ് ദേവ്ഗണും തബുവും ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചെത്തിയിട്ടുണ്ട്. 'ദൃശ്യം' രണ്ടാം ഭാഗത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 'ദൃശ്യ'ത്തിലും പോലീസ് വേഷത്തിലാണ്
തബുവെത്തിയത്.
ടി സീരിസാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. 3D യിലാണ് ചിത്രം ഒരുങ്ങുന്നത്. 2023 മാര്‍ച്ച് 30 ചിത്രം തിയേറ്ററുകളിലെത്തും.
അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. 'റണ്‍വേ 34' ആയിരുന്നു അവസാനം ഒരുക്കിയത്. ടി സീരിസ്, റിലയന്‍സ് എന്റര്ടെയ്ന്മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 മാര്‍ച്ച് 30-ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
2019-ലാണ് 'കൈതി' റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്സ് ഓഫിസ് വിജയവും നേടിയ ചിത്രം കേരളത്തിലും സ്വീകാര്യത നേടി. നടന് കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു.
Content Highlights: kaithi hindi remake ajay devgan Bholaa teaser released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..