കൈലിയ പോസി ടോഡ്ലേഴ്സ് ആൻഡ് ടിയാരാസിൽ, കൈലിയ പോസി
വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളിലെ മീമുകളിലൂടെ പ്രശസ്തി നേടിയ നടി കൈലിയ പോസി (16)യെ മരിച്ച നിലയില്‍ കണ്ടെത്തി. വാഷിങ്ടണിലെ ബിര്‍ച്ച് ബേ സ്റ്റേറ്റ് പാര്‍ക്കില്‍ ബുധനാഴ്ചയാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചനകള്‍. കൈലിയയുടെ മാതാവ് മാര്‍സി പോസിയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.
എനിക്ക് വാക്കുകളില്ല, സുന്ദരിക്കുട്ടി യാത്രയായിരിക്കുന്നു. കൈലിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- മാര്‍സി പോസ്റ്റ് ചെയ്തു.
അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ടിഎല്‍സിയില്‍ സംപ്രേക്ഷണം ചെയ്ത 'ടോഡ്ലേഴ്സ് ആന്‍ഡ് ടിയാരാസ് എന്ന ഷോയിലൂടെയാണ് കൈലിയ ശ്രദ്ധനേടുന്നത്. അഞ്ചാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഈ ഷോയില്‍ കൈലിയ ചിരിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ മീമുകളും ജിഫികളുമായി ആഘോഷിക്കപ്പെട്ടിരുന്നു.
മിസ് ടീന്‍ വാഷിംഗ്ടണ്‍ മത്സരത്തിലും കൈലിയ പങ്കെടുത്തിട്ടുണ്ട്. ഏവിയേഷനില്‍ പഠനം പൂര്‍ത്തിയാക്കി പൈലറ്റാവുക എന്നതായിരുന്നു കൈയിലിയുടെ ഏറ്റവും വലിയ സ്വപ്നം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Kailia Posey passed away, suspect suicide, Toddlers & Tiaras TV show, Meme Gif smiling girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..