കൈകാല സത്യനാരായണ
ഹൈദരാബാദ്: ആറുപതിറ്റാണ്ടിലേറെ തെലുഗുസിനിമയിൽ നിറഞ്ഞുനിന്ന മുതിർന്ന നടൻ കെ. സത്യനാരായണ (കൈകാല സത്യനാരായണ - 87) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വീട്ടിലായിരുന്നു അന്ത്യം. നായകനായും പ്രതിനായകനായും 800-ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. സിനിമയ്ക്കൊപ്പം സാമൂഹികനാടകങ്ങളിലും അഭിനയിച്ചു. 1996-ൽ ആന്ധ്രയിലെ മസൂലിപട്ടണം മണ്ഡലത്തിൽനിന്ന് തെലുഗുദേശം പാർട്ടിയുടെ എം.പി.യായി. 1935-ൽ കൃഷ്ണ ജില്ലയിലാണ് ജനനം.
എൻ.ടി. രാമറാവുവിന്റെ ഡ്യൂപ്പായിട്ടായിരുന്നു സിനിമയിൽ തുടക്കംകുറിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചങ്കയ്യയുടെ ‘സിപ്പായി കൂത്തുരു’ ആണ് ആദ്യസിനിമ. തുടർന്ന് നാഗേശ്വരറാവു, കൃഷ്ണ, ശോഭൻ ബാബു, ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു തുടങ്ങി വിവിധതലമുറകളിലെ അഭിനേതാക്കൾക്കൊപ്പം പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. 2009-ൽ പുറത്തിറങ്ങിയ 'അരുന്ധതി'യാണ് അഭിനയിച്ച അവസാനചിത്രം. കൊടമ സിംഹം, ബംഗാരുകുടുംബം, മുദ്ദുലുമുഗുഡു എന്നിവ രാമഫിലിംസിന്‍റെ ബാനറിൽ നിർമിച്ചു. 2017-ലെ ഫിലിംഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, ആന്ധ്രസർക്കാരിന്‍റെ നന്ദി ഫിലിം അവാർഡ് എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.
മൃതദേഹം ഹൈദരാബാദിലെ ഫിലിംനഗറിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം ശനിയാഴ്ച സംസ്കരിക്കും. ഭാര്യ: നാഗേശ്വരമ്മ.സത്യനാരായണയുടെ നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നടന്മാരായ ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു, ജൂനിയർ എൻ.ടി.ആർ. തുടങ്ങി ഒട്ടേറെപ്രമുഖർ അനുശോചിച്ചു.
Content Highlights: Kaikala Satyanarayana passes away at 87 Veteran Telugu actor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..