-
കേരളത്തിലെ കലാകാരന്മാര്ക്കായി പുതിയ സംഘടന. കാഫ്- കേരള ആര്‍ട്ടിസ്റ്റ്സ് ഫ്രട്ടേണിറ്റി എന്നാണ് സംഘടനയുടെ പേര്. സംസ്ഥാനത്തെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും ഏകീകരിക്കുക എന്നതാണ് കാഫിന്റെ ലക്ഷ്യം. സ്റ്റേജ് വിഭാഗത്തില്‍ പെട്ടവരേയും, ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തകരേയും, സംഗീതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നവരേയും ഒരൊറ്റ കുടക്കീഴില് ഒന്നിപ്പിക്കുക, അതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുക, കലാകാരവിഭാഗത്തിന്റെ ആകെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നതൊക്കെയാണ് സംഘടനയുടെ രൂപീകരണ ലക്ഷ്യങ്ങള്‍.
അംഗത്വത്തിന് അപേക്ഷിക്കുന്ന ആളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു ക്രോഡീകരിക്കുന്നതിന് വേണ്ടി സംഘടനയുടെ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇതുമൂലം, ഇന്ത്യയില്‍തന്നെ വെബ്സൈറ്റ് മുഖേന അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുന്ന ആദ്യ കലാകാര സംഘടന/ ആദ്യമായി ആര്‍ട്ടിസ്റ്റ് ഡാറ്റാബാങ്ക് ഉണ്ടാക്കുന്ന കലാകാര സംഘടന എന്നീ രണ്ട് പ്രധാന നേട്ടങ്ങള്‍ കൂടി സംഘടന കൈവരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജൂണ്‍ 21 ന് ലോക സംഗീത ദിനത്തില്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന് ജൂലായ് 31ന് അവസാനിച്ചിരിക്കുകയാണ്. ഓണത്തിന് ശേഷം സെപ്തംബര്‍ 15-ാം തീയതിയോടെ മെമ്പര്‍ഷിപ്പ് കാമ്പയിന് പുനരാരംഭിക്കും. നിലവില്‍ അംഗങ്ങളായ 2800- ഓളം പേര്‍ക്ക് ഈ ഓണത്തിന് ഐഡന്റിറ്റി കാര്‍ഡിനോടൊപ്പം ഓണസമ്മാനമായി ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റും നല്‍കും 'കാഫിലെ പാട്ടുമത്സരം' എന്ന പേരില്‍ ഒരു സംഗീത മത്സരം ഇപ്പോള്‍ കാഫ് സംഘടിപ്പിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റ് 8 മുതല്‍ 16 വരെയാണ് വാട്സാപ് വഴി എന്‍ട്രി വീഡിയോകള്‍ സ്വീകരിക്കുന്നത്. പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം അന്തിമ വിധിനിര്‍ണ്ണയം നടത്തുക പ്രശസ്ത സംഗീത സംവിധായകരായ ഔസേപ്പച്ചന്, എം. ജയചന്ദ്രന്, ബിജിബാല്‍ എന്നിവരാണ്. തിരുവോണ ദിവസം വിജയികളെ പ്രഖ്യാപിക്കും.
വിശദാംശങ്ങള്‍ കാഫ് വെബ്സൈറ്റില്‍ (www.kafindia.org) നല്‍കിയിട്ടുണ്ട്.
പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയിട്ടാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ കീഴില്‍ സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, മേഖലാ കമ്മിറ്റി എന്നിങ്ങനെ തരംതിരിച്ച്, സംഘടനാ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളിലെ സത്യസന്ധത മനസ്സിലാക്കി നിരവധി പ്രമുഖര്‍ കാഫിന് പിന്തുണയും സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനായി ഗായകര്‍ കെ. ജെ. യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം, നടന് മോഹന്‍ലാല്‍, അക്കാദമി സാരഥികള്‍ തുടങ്ങിയ പ്രമുഖരുടെ ഒരു പാനല്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്.
മനേജിങ് ട്രസ്റ്റി ആയി പ്രശസ്ത പിയാനിസ്റ്റ് സ്റ്റീഫന്‍ ദേവസിയും മറ്റു ട്രസ്റ്റ് ഭാരവാഹികളായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ജയറാം, ടിനി ടോം, മജീഷ്യന്‍ സാമ്രാജ്, രചന നാരായണന്‍കുട്ടി, കരുണാമൂര്‍ത്തി, ജി. അശോക് കുമാര്‍, പ്രകാശ് ഉള്ള്യേരി, ജോസി ആലപ്പുഴ, ടെന്നിസണ്‍ തിരുവനന്തപുരം, പോളി തൃശ്ശൂര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ കലാപരിപാടികള്‍ നടത്തി സംഘടന ഫണ്ട് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് കാലാനന്തരം ടിവി ഷോ, സംഗീത- നൃത്ത- നാടക ഫെസ്റ്റിവലുകള്‍, തുടങ്ങിയ സംരംഭങ്ങളിലൂടെ സംഘടനയ്ക്ക് കൂടുതല്‍ സാമ്പത്തിക ഭദ്രത കൈവരിക്കാനാകും. അതിലൂടെ, ഭാവിയില്‍ അംഗങ്ങള്‍ക്കുള്ള ചികിത്സാസഹായം, പെന്‍ഷന്‍പദ്ധതി തുടങ്ങിയവ നടപ്പാക്കാനും കഴിയും. ഇതിനകം തന്നെ, ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറച്ച് കലാകാരന്മാരെ സഹായിക്കുന്നതിന് കാഫിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി..
Website: www.kafindia.org
E-mail : contact@kafindia.org
Ph: 7012698106
Content Highlights :KAF Kerala Artists Fraternity a new organisation for artists in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..