ടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങൾക്കെതിരേ പാല സ്വദേശി  കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍. തന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രമൊരുക്കാൻ വർഷങ്ങൾക്ക് മുൻപ് രഞ്ജി പണിക്കർക്ക് അനുവാദം കൊടുത്തതാണെന്നും പൃഥ്വിരാജിന്റെ സിനിമയുടെ അണിയറ പ്രവർത്തകർ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ഉന്നതപോലീസ് ഉദ്യോ​ഗസ്ഥനുമായി വർഷങ്ങളായി കുറുവച്ചന്‍ നടത്തിയ നിയമപോരാട്ടമാണ് സിനിമയ്ക്ക് ആധാരം. തന്റെ അനുവാദമില്ലാതെ ഈ രണ്ട് ചിത്രങ്ങളും പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

കടുവാകുന്നേല്‍ കുറുവച്ചന്‍എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് നായകനാകുന്ന 'കടുവ' യ്ക്ക് പുറമെ സുരേഷ് ഗോപി നായകനാകുന്ന ടോമിച്ചന്‍ മുളകുപാടം ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിനെതിരേ കടുവയുടെ നിര്‍മാതാവ് ജിനു എബ്രഹാം പകര്‍പ്പാവകാശലംഘനം ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു. 

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍  ജിനു എബ്രഹാം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരും കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ എല്ലാ സീനുകളും രജിസ്റ്റര്‍ ചെയ്തതായും ഹര്‍ജി നല്‍കിയവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും കോടതി തടഞ്ഞു.

ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്‌ഗോപിയുടെ 250-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന കഥാപാത്രത്തിന്റെ പേരിന് കടുവയിലേതുമായി സാമ്യമുണ്ടെന്ന് സംശയം തോന്നിയതാണ് ജിനു പരാതിയുമായി കോടതിയെ സമീപിക്കാന്‍ കാരണം. പകര്‍പ്പാവകാശലംഘനം നടന്നിട്ടില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം നില്‍ക്കില്ലെന്നും ജിനു വ്യക്തമാക്കിയിരുന്നു.

അതിനിടെയാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് തന്നോട് അണിയറ പ്രവർത്തകർ ഒന്നും സംസാരിച്ചിട്ടില്ലെന്ന്  കുരുവിനാക്കുന്നേല്‍ കുറുവച്ചൻ പറയുന്നത്.

Content Highlights: Kaduva Prithviraj Sukumaran Movies in Trouble after a man from Pala Jose kuruvinakunnel Kuruvachan files complaint against makers