പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ വരുന്ന ആക്ഷൻ ചിത്രം കടുവയുടെ ടീസർ പുറത്തിറങ്ങി. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സംയുക്താ മേനോനാണ് നായിക. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയി വില്ലൻ വേഷത്തിലെത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ.

സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് കടുവ. താടിവെച്ച് മീശ പിരിച്ച ​ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥ. ആദം ജോൺ ആണ് പൃഥ്വിയും  ജിനുവും ഇതിന് മുമ്പ് ഒന്നിച്ച ചിത്രം. ജേക്സ് ബിജോയി ആണ് സം​ഗീത സംവിധാനം. സുജിത് വാസുദേവ് ഛായാ​ഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: Kaduva movie teaser, Prithviraj Sukumaran, Shaji Kailas