കടുവയിൽ സംയുക്തയും പൃഥ്വിരാജും
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. സംയുക്ത മേനോന്, വിവേക് ഒബ്റോയി എന്നിവരാണ് ചിത്രത്തില്‍ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ രസകരമായ ഒരു കത്ത് പങ്കുവച്ചിരിക്കുകയാണ് സംയുക്ത മേനോന്. സംയുക്തയുടെ കഥാപാത്രമായ എല്‍സ, പൃഥ്വിരാജിന്റെ കുര്യാച്ചന് എഴുതുന്ന കത്താണിത്.
കത്തിന്റെ പൂര്‍ണരൂപം
അച്ചായാ,
കയ്യില്‍ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും , കേസ് ജയിക്കാന്‍ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും , ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട് . കടന്നു പോയതിനെല്ലാം ഇപ്പുറം , ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങള്‍ക്കാണ്. ആള്ക്കൂട്ടങ്ങള്ക്കിപ്പുറത് തികഞ്ഞ സ്നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആള്‍രൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട് ..
സ്വന്തം,
എല്‍സ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..