റ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. കടുവയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പൃഥ്വി.

ഒരു യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രമായിരിക്കും കടുവ. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോൺ ഒരുക്കിയ ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ കഥയും തിരക്കഥും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രവി.കെ ചന്ദ്രൻ. തെലുങ്ക് സംഗീത സംവിധായകനായ തമൻ ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം.

അതേ സമയം ജിനു എബ്രഹാമിന്റെ സംവിധാനസഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടിൽ സംവിധാനം  ചെയ്യുന്ന, സുരേഷ്ഗോപിയുടെ 250-ാമത്തെ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരു സിനിമകളിലെയും കഥാപാത്രങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നു കാണിച്ച് തിരക്കഥാകൃത്ത് ജിനു സുരേഷ്ഗോപി ചിത്രത്തിനെതിരെ എറണാകുളം ജില്ലാ കോടതിയിൽ പരാതി നൽകിയിരുന്നു. പകർപ്പാവകാശ ലംഘനം ആരോപിച്ചായിരുന്നു പരാതി. ഇതേത്തുടർന്ന് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്ക് കല്പിച്ചിരുന്നു. വിലക്ക് അടുത്ത ആഴ്ച്ച നീങ്ങിയേക്കും.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ രചിച്ചിക്കുന്നത്.

Content Highlights :kaduva movie poster shaji kailas prithviraj sukumaran listin stephen supriya menon