'കടുവ'യിൽ പൃഥ്വിരാജ്
കൊച്ചി: പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
സിനിമയ്ക്കെതിരേ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരേ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും പൃഥ്വിരാജ് ഫിലിംസും സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും സി. ജയചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി പരിഗണിച്ച കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടു.
ചിത്രം തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ഹർജി നൽകിയത്. പരാതിയിൽ സിനിമ കണ്ട് തീരുമാനം എടുക്കാനായിരുന്നു സെൻസർ ബോർഡിന് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. സിനിമ തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. കൂടുതൽ വാദത്തിനായി അപ്പീൽ വീണ്ടും പരിഗണിക്കും.
Content Highlights: kaduva movie, high court division bench, prithviraj sukumaran, shaji kailas
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..